Thursday, May 23, 2019

പുണെ   ഞാൻ  കരുതിയ പോലെ അല്ല വൃത്തിഹീനം , ദുർഗന്ധം , താഴ്ന്ന ജീവിത നിലവാരമുള്ള ആളുകൾ  വെള്ളവസ്ത്രവും നെഹ്‌റു തൊപ്പിയും ധരിച്ച ആളുകളെ എല്ലായിടത്തും ഇരിക്കുന്നു മിക്ക ആളുകളുടെയും വസ്ത്രങ്ങൾ മുഷിഞ്ഞിരിക്കുന്നു കഴുകാറില്ല .  ട്രെയിനിൽ നിന്നും ഇറങ്ങാൻ നിരവധി ആളുകൾ ഉണ്ടായിരുന്നു പുണെ ആയിരുന്നു അവസാന  സ്റ്റോപ്പ് തിരക്കുള്ളവർക്ക്  വഴി ഒരുക്കി അവസാനമായി ഇറങ്ങി കയ്യിലെ പെട്ടി പുറത്തു ഇറക്കി വെച്ചപ്പോൾ  ഒരു ചുളിഞ്ഞ കറുത്ത കൈ പ്രത്യക്ഷപെട്ടു  ഒരു വൃദ്ധയായ സ്ത്രീ പ്രത്യേകതരത്തിലുള്ള സാരി  മാത്രമല്ല ആസ്ത്രിയിൽ നിന്നും മൂത്രത്തിന്റെ മണം വളരെ കനത്തിൽ  വരുന്നുണ്ടായിരുന്നു ഭിക്ഷ നൽകേണ്ടിവരും എന്നതുകൊണ്ട്  ആ സ്ത്രീയെ കാണാത്ത ഭാവം നടിച്ചു ബാഗുമായി നീങ്ങി, ഓ...ഓ....  കിഴവത്തിയെ  കണ്ടപ്പോ ഏതു കാലാണ്  ആദ്യം എടുത്തു വെച്ചത് എന്നുള്ള കാര്യം മറന്നു പോയി വലത്തുതന്നെ  ആയിരിക്കും എന്ന്  സ്വയം കരുതി. ആളുകൾ കുറവുള്ള സ്ഥലത്   പെട്ടി കൊണ്ടുവച്ചു   അവിടെ തന്നെ  നിന്നു. എലികൾ അങ്ങോട്ടുമിങ്‌ട്ടും ഓടി കളിക്കുന്നത് കണ്ടപ്പോൾ അറപ്പു തോന്നി അല്പസമയത്തിനുശേഷം  അതുവഴി വന്ന   ചായക്കാരനിൽ നിന്നും പത്തു   രൂപക്ക് ചായ മേടിച്ചു "നാട്ടിലെ ചായക്ക് എട്ടു രൂപ ഇതിനെക്കാളും മൂന്നിരട്ടി ചായയും കിട്ടും, മണത്തുനോക്കി  ഇഞ്ചിയും ഏലക്കായും ആദ്യം എത്തി, കുടിച്ചുനോക്കിയപ്പോൾ  എട്ടു രൂപയുടെ   മൂന്നിരട്ടി യെക്കാളും  മെച്ചം തോന്നി. പിന്നെയും മൂത്രത്തിന്റെ രൂക്ഷ ഗന്ധം, ചായ വാങ്ങികൊടുത്താലോ എന്നാലോചിച്ചു   അപ്പോൾ ഓർത്തു "എട്ടുരൂപയല്ല പത്തുരൂപയാ". 

No comments:

Post a Comment