Friday, February 18, 2022

                                                                   വേലിയമ്പം കോട്ട


                                                         veliyambam kotta shiva temple



വയനാട് ജില്ലയിലെ നടവയൽ കാടിനുള്ളിലാണ് വേലിയമ്പം കോട്ട സ്ഥിതി ചെയുന്നത്, പുൽപള്ളി ടൗണിൽ നിന്നും 7 കിലോമീറ്റർ തെക്ക് പടിഞ്ഞാറായാണ് ഇതിന്റെ സ്ഥാനം 800 കൊല്ലം പഴക്കമുള്ള ഈ ക്ഷേത്രത്തെ കുറിച് ചരിത്രകാരന്മാർ പറയുന്നത് ഇങ്ങനെയാണ് " വെട രാജാക്കവംശത്തിലെ അവസാന രാജാവായ അരിപ്പന്റെ കാലത്താണ് ഈ ക്ഷേത്രം നിര്മിക്കപെട്ടതെന്നു കരുതുന്നു ഈ സമയത്ത് വേലിയമ്പം കോട്ടയായിരുന്നു അവരുടെ ആസ്ഥാനം".എന്ന് ക്ഷേത്രത്തിനു വളരെ അധികം മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു ചുറ്റുമതിലും മറ്റു അനുബന്ധ നിർമാണങ്ങളും ഈ അടുത്ത വന്ന മാറ്റങ്ങളാണ്.മികച്ചരീതിയിലുള്ള പുരാവസ്തു ഗവേഷണം നടത്തേണ്ട ഒരു സ്ഥലം ആയിരുന്നാലും കേരള പുറവത്തു വകുപ്പ് ഈ ഭാഗത്തേക്ക് തിരിഞ്ഞു നോക്കുന്നില്ല

ഈ ക്ഷേത്രം പൂർണമായും വെണ്ണക്കല്ലിലാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത് മേൽക്കൂരയും ഇതേകല്ലുകൊണ്ടാണ് നിർമിച്ചിരിക്കുന്നത്. വളരെ അധികം കൊത്തു പണികളാൽ അലങ്കരിതമാണ് ഈ ക്ഷേത്രം. മഹാ ശിവരാത്രി യാണ് ഇവിടെ നടത്തപ്പെടുന്ന ഏറ്റവും വലിയ ഉത്സവം.

ക്ഷേത്രത്തിന്റെ ദക്ഷിണ ഭാഗത്തുനിന്നും നവീന ശിലായുഗത്തിലേതെന്നു കരുതപ്പെടുന്ന ശിലാചിത്രങ്ങൾ ബെൽജിയം ഗവേഷക കണ്ടത്തിയിരുന്നു എന്നാൽ തുടർഗവേഷണങ്ങൾ ഒന്നും തന്നെ നടന്നില്ല 

സമാനമായ രീതിയിലുള്ള മറ്റൊരു ക്ഷേത്രം 15 കിലോമീറ്റർ മാറി പാക്കം എന്ന സ്ഥലത്ത് സ്ഥിതി ചെയുന്നു ഇത് പാക്കം കോട്ട എന്ന പേരിൽ അറിയപ്പെടുന്നു.